പ്രളയത്തില്‍ വീടും ഗൃഹോപകരണങ്ങളും നഷ്ടപെട്ട പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഇവരെ സഹായിക്കാന്‍ ഒരുങ്ങുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. പ്രളയബാധിതരെ സഹായിക്കുവാനായി തൂടങ്ങിയതാണ് കൂടൊരുക്കാം ഡോട്ട് ഇന്‍( www.koodorukkam.in) എന്ന വെബ്സൈറ്റ്. താല്പര്യമൂള്ളവര്ക്ക് ഈ വെബ്സൈറ്റ് വഴി സാധനങ്ങള്‍ സംഭാവന ചെയ്യാം . ഇതിനായി നല്‍കേണ്ട വസ്തുക്കള്‍ കൂടൊരുക്കാം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ എത്തുന്ന വാഹനങ്ങളും മറ്റ് സേവനങ്ങളും സൗജന്യമായിരിക്കും.
സാധനങ്ങള്‍ ആര്‍ക്കെല്ലാം നല്‍കിയെന്നും എവിടെയെല്ലാം എത്തിയെന്നുള്ള വിവരങ്ങളും ഇതിലൂടെ അറിയുവാനാവും. ഉപയോഗശൂന്യമായ വസ്തുക്കള്‍ നല്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.