Latest News

ആയുഷ്മാന്‍ ഭാരത് പദ്ധതി ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി

റാഞ്ചി: ഇന്ത്യയുടെ ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ മാനവസേവയുടെ ഏറ്റവും വലിയ പദ്ധതിയെന്ന് ഭാവിയില്‍ വിലയിരുത്തപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു പൗരനും ആശുപത്രിയില്‍ പോകേണ്ട ആവശ്യം ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ടാവുകയാണെങ്കില്‍ ആയുഷ്മാന്‍ ഭാരത് സേവനത്തിനായി നിങ്ങളുടെ വീട്ടുപടിക്കലുണ്ടാകും. പണക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ അത് പാവങ്ങള്‍ക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള ആരോഗ്യരക്ഷാ സംവിധാനമാണ് തന്റെ സര്‍ക്കാര്‍ ഒരുക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയില്‍ ചേരാന്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രാജ്യത്തെമ്പാടുമായി 13,000 ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top