Kerala

വിനോദസഞ്ചാരത്തില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ 10 രാജ്യങ്ങളില്‍ നിന്ന് മാധ്യമസംഘമെത്തി

കൊച്ചി: ഇന്ത്യയിലെ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിനു മുന്നോടിയായി ടൂറിസം-ട്രാവല്‍ മേഖലയുമായി ബന്ധപ്പെട്ട വിദേശ മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെവിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന സന്ദര്‍ശനം ഇന്ന്തുടങ്ങും. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരും അണിനിരക്കുന്ന മേളയില്‍ ഇന്ത്യയില്‍ നിന്നും 10 വിദേശ രാജ്യങ്ങളില്‍ നിന്നുമായി ബ്ലോഗര്‍മാരുള്‍പ്പെടെ 36 അംഗ സംഘം കൊച്ചിയിലെത്തി. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ശ്രീ ബേബി മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുമായി മാധ്യമസംഘം ആശയവിനിമയം നടത്തി.

സംസ്ഥാനത്തെ തെക്ക് വടക്ക്, മധ്യകേരളം എന്നിങ്ങനെ തിരിച്ചാണ് സന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 മുതല്‍ 27 വരെയാണ് യാത്ര. 28 മാധ്യമപ്രവര്‍ത്തകരും 5 ഫോട്ടോഗ്രാഫര്‍മാരും 3 ബ്ലോഗര്‍മാരുമടങ്ങുതാണ് സംഘം.മലേഷ്യ, അമേരിക്ക, ഫിലിപ്പൈന്‍സ്, ഹോങ്കോങ്, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് വിദേശ മാധ്യമ പ്രവര്‍ത്തകരെത്തുന്നത്. ഇതു കൂടാതെ ഇന്ത്യയിലെ പ്രമുഖ ടൂറിസം പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

പ്രളയത്തെ അതിജീവിച്ച് കേരളത്തിന്റെ ടൂറിസം മേഖല പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്ന സാഹചര്യത്തില്‍ മാധ്യമ സംഘത്തിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ മാധ്യമ സംഘം സന്ദര്‍ശനം നടത്തും. കേരളത്തിന്റെ തനത് ആയുര്‍വേദകേന്ദ്രങ്ങളുള്‍പ്പെടെ സന്ദര്‍ശനത്തിലുണ്ടാകും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top