മുംബൈ: പ്രമുഖ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി (64) അന്തരിച്ചു. മുംബയിലായിരുന്നു അന്ത്യം. വൃക്ക രോഗ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളാണ് കല്‍പ്പന ലാജ്മിയെ സിനിമ മേഖലയില്‍ വ്യത്യസ്തയാക്കിയത്.
റുഡാലി, ചിംഗാരി, ഏക് പല്, ദമന്‍ എന്നിവ കല്പ്പനയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. പ്രശസ്ത ഗായകന് ഭൂപന്‍ ഹസാരികയാണ് കല്‍പ്പന ലാജ്മിയുടെ ഭര്‍ത്താവ്.