ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ യുവതി നല്കിയ പരാതിയില്‍ പാര്‍ടി നടപടി ഉടനെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആര്‍ക്കു പരാതി നല്‍കാനും പെണ്‍കുട്ടിക്കു സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം പല പാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയതാണെന്നും ബേബി അറിയിച്ചു.
എ.കെ. ബാലനും പി.കെ. ശ്രീമതിയുമാണ് പി.കെ. ശശിക്കെതിരായ പരാതി സിപിഎമ്മിനു വേണ്ടി അന്വേഷിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ശശിയുടെ നിലപാട്.