ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഫീല്‍ഡിംഗ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയാണ് കളിക്കുന്നത്. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശും ടീമില്‍ മാറ്റവുമായാണ് ഇറങ്ങുന്നത്. മുശ്ഫികര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മൊമിനുള്‍, അബു ഹൈദര്‍ എന്നിവര്‍ പുറത്തിരിക്കും.
സൂപ്പര്‍ ഫോറിലെത്തിയ നാല് ടീമുകള്‍ പരസ്പരം കളിക്കും. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിരാണ് മറ്റു ടീമുകള്‍. കൂടുതല്‍ പോയിന്റ് നേടിയ രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക.