Latest News

ക്രിക്കറ്റ്‌പോരാട്ടത്തിലെ സുന്ദരമായ ദൃശ്യം; തകര്‍ന്നടിഞ്ഞ പാകിസ്താന് ഇന്ത്യയുടെ ‘ഒരുകൈ സഹായം’

ദുബായ്: രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കിയ ആവേശപോരാട്ടത്തിനൊടുവില്‍ ദുബായ്‌യില്‍ ഇന്ത്യ വെന്നിക്കോടി പാറിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞ പാകിസ്താനുള്ള ഇന്ത്യയുടെ ‘ഒരുകൈ’ സഹായം വൈറലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.

കായികപരം എന്നതിലുപരി പാക്കിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് എന്നും രാജ്യത്തിന്റെ അഭിമാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. രാഷ്ട്രീയപരമായുള്ള സ്വര ചേര്‍ച്ചകളും അതിര്‍ത്തി പ്രശ്‌നങ്ങളും തന്നെയാണ് രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ മുഖ്യ ശത്രുവായി പാകിസ്താന്‍ ഉയര്‍ന്നുവരാനുളള കാരണം.

എന്നാല്‍ ഇന്നലെ ദുബായില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്താനെ ഇന്ത്യയുടെ ചുണക്കുട്ടന്‍മാര്‍ അടിയറവ് പറയിച്ചെങ്കിലും താരങ്ങളുടെ സ്‌നേഹബന്ധം വെളിപ്പെടുത്തുന്ന ഒരു ചിത്രം ഇപ്പോള്‍ വൈറലാണ് സോഷ്യല്‍ മീഡിയയില്‍.

മല്‍സരത്തിനിടെ പാക്ക് നിരയിലെ അവസാന ബാറ്റ്‌സ്മാനായ ഉസ്മാന്‍ ഖാന്റെ ഷൂവിന്റെ ലെയ്‌സ് അഴിഞ്ഞതിനെ തുടര്‍ന്ന് അതു കെട്ടിക്കൊടുത്ത് സഹായിക്കുന്ന ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലിന്റെ ചിത്രമാണ് നിമിഷങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പാക്കിസ്താന്‍ ഇന്നിങ്‌സിലെ 42-ാം ഓവറിലാണ് സംഭവം.

ഇന്ത്യ-പാക്ക് പോരാട്ടത്തിനിടയിലെ ‘ഏറ്റവും സുന്ദരമായ ദൃശ്യം’ എന്ന അടിക്കുറുപ്പുമായാണ് ചിത്രം സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top