Automotive

ഇന്ത്യന്‍ നിരത്തുകളെ വാഴാന്‍ പജീറോ തിരിച്ചെത്തുന്നു

ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ പ്രൗഢിയുടെ മുഖമുദ്രയായിരുന്നു മിത്സുബിഷി പജീറോ. എന്നാല്‍ ഇടക്കാലത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ താഴേക്ക്‌പോയ മിത്സുബിഷിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ ആറ് വര്‍ഷമായി പേരിനു പോലും പുതിയൊരു മോഡല്‍ അവതരിപ്പിക്കാന്‍ കഴിയാതെപോയ മിത്സുബിഷി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷിച്ച് വിജയിച്ച പജീറോ സ്‌പോര്‍ട്ടിനെ മുഖം മിനുക്കിയിറക്കാനുളള തയ്യാറെടുപ്പിലാണ്.

നിലവില്‍ മൂന്ന് വര്‍ഷത്തെ പഴക്കമുണ്ട് പജീറോ സ്‌പോര്‍ട്ടിന്. അടുത്തവര്‍ഷം ആദ്യപാദം എസ്യുവിയെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജീറോ സ്പോര്‍ട് വിപണിയില്‍ എത്തുക. അതേസമയം പാര്‍ട്‌സുകള്‍ ഇന്ത്യയിലെ പ്ലാന്റിലെത്തിച്ച് വാഹനം ഇവിടുന്ന് തന്നെ അസംബിള്‍ ചെയ്ത് പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. രാജ്യാന്തര വിപണയില്‍ 2015ല്‍ വന്ന മോഡല്‍ മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലെത്തുന്നത്.

 

രാജ്യാന്തര നിരയില്‍ വരാന്‍പോകുന്ന പജീറോ സ്പോര്‍ട് ഫെയ്സ്ലിഫ്റ്റായിരിക്കും ഇനി ഇന്ത്യയിലും വരിക. ഫോര്‍ വീല്‍ ഡ്രൈവും പ്രത്യേക ഓഫ്റോഡ് മോഡും പുതിയ പജീറോ സ്പോര്‍ടിന്റെ പ്രധാന വിശേഷങ്ങളാണ്.

2.4 ലിറ്റര്‍ MIVEC ഡീസല്‍ എഞ്ചിനാണ് പജീറോ സ്‌പോര്‍ടിന്റെ ഹൃദയം. എഞ്ചിന്‍ 178 bhp കരുത്തും 430 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. ഭാരത് സ്റ്റേജ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും എഞ്ചിന്‍ ഒരുങ്ങുക.

 

32 ലക്ഷം രൂപ വിലയിലായിരുന്നു മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നത്. അങ്ങനെയെങ്കില്‍ ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന പജീറോ സമാനമായ വിലയില്‍ തന്നെയെത്തുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top