Cricket

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് കരുത്തുറ്റ ബോളിംഗ് നിര

പാകിസ്ഥാനെ 163 എന്ന വിജയലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത് ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും അടക്കമുളള ബോളിംഗ് നിരയാണ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയുമാണ് പാകിസ്താനെ ചെറു സ്‌കോറിലൊതുക്കിയത്.

കളിയിലേക്ക് കടക്കും മുമ്പെ ാപ്പണര്‍മാരെ മടക്കി ഭുവനേശ്വര്‍ കുമാറാണ് പാകിസ്താന് ആദ്യ പ്രഹരം നല്‍കിയത്. ഇമാം ഉള്‍ഹക്കിനെ(2) ധോണിയുടെ കൈകളിലും ഫഖര്‍സമനെ (0) ചഹാലിന്റെ കൈകളിലുമാണ് ഭുവി എത്തിച്ചത്.

അതേസമയം ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. നായകന്‍ രോഹിത് ശര്‍മ്മ 39 പന്തുകളില്‍ നിന്നും 52 റണ്‍സും ശിഖര്‍ ധവാന്‍ 56 പന്തുകളില്‍ നിന്നും 46 റണ്‍സുമെടുത്തു. 27 റണ്‍സെടുത്ത് റായിഡുവും 31 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. പാകിസ്താന് വേണ്ടി ഫഹീം അഷറഫും ഷദാബ് ഖാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top