Automotive

നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയെ നയിക്കാന്‍ ഇനി തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി

തിരുവനന്തപുരം: നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയെ നയിക്കാന്‍ ഇനി അനന്തപുരിയുടെ പെണ്‍കരുത്ത് സുജ ചാണ്ടി. രണ്ട് പതിറ്റാണ്ടുകളായി ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങില്‍ പെണ്‍കരുത്തിന്റെ അഭിമാനമായി മാറിയ തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ എംഡിയായി ചുമതലയേറ്റു.

ഡ്രൈവര്‍ രഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാന്‍ തിരുവനന്തപുരം നിസാന്‍ ടെക്‌നോപാര്‍ക്കില്‍ ആരംഭിച്ച ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ തലപ്പത്തേക്കാണ് സുജ നിയമിതയായിരിക്കുന്നത്.

രാജ്യത്തെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്ന സുജ പ്രമുഖ കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങളായ കെപിഎംജിയില്‍ ഗ്ലോബല്‍ നോളജ് ലീഡറും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍ ഉപദേഷ്ടാവുമായി സേവനം അനുഷ്ഠിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top