ബുധനാഴ്ച്ചയും ഓഹരിവിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 170 പോയിന്റ് ഇടിഞ്ഞ് 37121.22 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 44.55 പോയിന്റ് നഷ്ടത്തില്‍ 11,234.35 ലാണ് ക്ലോസ് ചെയതത്.
ലോക സമ്പദ് വ്യവസ്ഥയ്ക്ക് ചൈന-അമേരിക്ക വ്യാപാര കരാര്‍ യുദ്ധഭീഷണി വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ വിപരീത ഫലം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
20,000 കോടി ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവയേര്പ്പെടുത്തിയതോടെ രണ്ടാം ഘട്ടത്തിലെത്തിയ വ്യാപാര യുദ്ധം കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി.
ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡസ് ബാങ്ക്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ക്കാണ് പ്രധാനമായും തിരിച്ചടിയേറ്റത്.
ഏഷ്യന്‍ വിപണി നേരിയ നേട്ടത്തിലായിരുന്നു. മുഹ്റം പ്രമാണിച്ച് നാളെ ഓഹരി വിപണിക്ക് അവധിയാണ്. ഇന്ത്യന്‍ വിപണിയിലെ തുടര്‍ച്ചയായ നഷ്ടം നിക്ഷേപകരില്‍ മ്ലാനത ഉണ്ടാക്കുന്നുണ്ട്. താമസിയാതെ വിപണിയിലൊരു മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം നിക്ഷേപകര്‍.