Football

സഹകളിക്കാരന്റെ മുഖത്ത് തുപ്പിയ ഡഗ്ലസ് കോസ്റ്റയ്ക്ക് വിലക്ക്

സസുവോള താരം ഡി ഫ്രാന്‍സിസ്‌കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയ്ക്ക് വിലക്ക്. വരാനിരിക്കുന്ന നാല് മത്സരങ്ങളില്‍ നിന്നുമാണ് താരത്തെ ഇറ്റാലിയന്‍ ലീഗ് വിലക്കിയത്. യുവന്റസിന്റെ അടുത്ത ലീഗ് മത്സരങ്ങളായ ഫ്രോസിനോന്‍, ബോള്‍ഗോന, നാപോളി, ഉഡിനെസെ എന്നീ മത്സരങ്ങളിലാകും കോസ്റ്റ പുറത്ത് ഇരിക്കുക. അതേസമയം യുവന്റസും താരത്തിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു.

എതിര്‍ ടീമിലെ ഡി ഫ്രാന്‍സിസ്‌കോ ഫൗള്‍ ചെയ്തതായിരുന്നു കോസ്റ്റയെ പ്രകോപിപിച്ചത്. വീണിടത്തു നിന്നും ചാടിയെണീറ്റ കോസ്റ്റ എതിര്‍ കളിക്കാരന്റെ മുഖത്ത് തുപ്പുകയായിരുന്നു. അപ്പോള്‍ തന്നെ കോസ്റ്റയുടെ പ്രവര്‍ത്തി റഫറി കണ്ടെത്തിയിരുന്നു. അതേസമയം പെട്ടന്നുണ്ടായ പ്രകോപനത്തില്‍ ചെയ്തതാണെന്നും ക്ഷമ ചോദിക്കുന്നതായും കോസ്റ്റ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top