Automotive

പരിഷ്‌കരിച്ച അപ്രിലിയ എസ്ആര്‍ 150 പുറത്തിറക്കി; വില 70,031

ഇരുചക്ര വാഹന ലോകത്തെ ജനപ്രിയന്‍ അപ്രിലിയയുടെ പുതിയ മോഡല്‍ പുറത്തിറക്കി. അപ്രിലിയ എസ്ആര്‍ 150 കാര്‍ബണ്‍ മോഡലിന് 73,500 രൂപയും റേസ് മോഡലിന് 80,211 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഡിസൈനില്‍ കാതലായ മാറ്റത്തോടെയാണ് എസ്ആര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഡല്‍ഹി എക്‌സ്‌പോയില്‍ ഇരു മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സ്, സെമി ഡിജിറ്റല്‍ കണ്‍സോള്‍, വിന്‍ഡ്ഷീല്‍ഡ് തുടങ്ങിയവയാണ് പുതിയ സവിശേഷതകള്‍. ഇറ്റാലിയന്‍ ഫ്‌ളാഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എസ്ആര്‍ 150 റേസ് മോഡലിന്റെ കളര്‍ കോമ്പിനേഷന്‍.

2018 മോഡലിലുളള 154.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 10.4 ബിഎച്ച്പിയും 11.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് അപ്രിലിയ നല്‍കിയിരിക്കുന്നത്. എന്നാല്‍ എബിഎസ് നല്‍കിയിട്ടില്ല.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ടിവിഎസ് എന്‍ടോര്‍ക്ക് 125, വെസ്പ എസ്.എക്‌സ്.എല്‍ 150 എന്നിവയാണ് അപ്രിലിയ എസ്ആര്‍ 150യുടെ പ്രധാന എതിരാളികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top