Latest News

കേരള ബ്ലാസ്‌റ്റേഴ്‌സ്; സച്ചിന്റെ ഓഹരികള്‍ വാങ്ങിയത് ചിരഞ്ജീവിയും പാര്‍ട്ണര്‍മാരും; ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്ന വാര്‍ത്ത തെറ്റെന്ന് ടീം മാനേജ്‌മെന്റ്

സച്ചിന്റെ കൈവശമുണ്ടായിരുന്ന കേരളബ്ലാസ്‌റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരികളും വാങ്ങിയത് സഹഉടമകള്‍ തന്നെയാണെന്ന് ടീം മാനേജ്‌മെന്റ്. സച്ചിന്റെ ഓഹരികള്‍ പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം വില്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നത്. പിന്നീട് സച്ചിന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഓഹരികള്‍ വില്‍ക്കുകയാണെങ്കിലും എന്നും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്നായിരുന്നു സച്ചിന്റെ വാക്കുകള്‍.

ഇതിനിടെ ബ്ലാസ്റ്റേഴിസിനെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന വാര്‍ത്തകളുണ്ടായെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം നിഷേധിച്ചു. നിലവിലുളള ടീമുടമകള്‍ തന്നെയാണ് ഓഹരികള്‍ വാങ്ങിയതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍ സച്ചിന്‍ മഞ്ഞപ്പടയെ കൈവിട്ടതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ നാലു സീസണുകളില്‍ ആത്മവിശ്വാസവും പ്രചോദനവുമായി ടീമിന്റെ കൂടെയുണ്ടായിരുന്ന സച്ചിന്റെ പിന്‍വാങ്ങല്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്. സച്ചിന്റെ അസാന്നിദ്ധ്യം വരും സീസണില്‍ ആവേശം കുറയ്ക്കുമെങ്കിലും ടീം മികച്ച പ്രകടനം പുറത്തെടുത്താല്‍ ആരാധകര്‍ കട്ട സപ്പോര്‍ട്ട് നല്‍കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ച്ച വച്ച ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ കനത്ത വെല്ലുവിളിയാണ് മുന്‍പിലുളളത്. ഇത്രയധികം ഗ്രൗണ്ട് സപ്പോര്‍ട്ട് ലഭിക്കുന്ന മറ്റൊരു ഐഎസ്എല്‍ ടീം ഇല്ലെന്നിരിക്കെ ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top