Kerala

സംസ്ഥാനത്ത് പുഴകളും തോടുകളും വരളുന്നു; ശുദ്ധജലക്ഷാമം നേരിടും

കൊച്ചി: സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി നദികളിലേയും തോടുകളിലേയും കിണറുകളിലേയും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് 10 അടിയിലേറെയാണ് താഴ്ന്നത്.

ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും. ആലുവയില്‍നിന്നുള്ള ശുദ്ധജല പമ്പിങ് ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്ക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെള്ളമെടുക്കുന്ന മൂവാറ്റുപുഴയാറിലും സമാന സ്ഥിതിയാണ്. മണലി ചാലക്കുടി, കുറുമാലി പുഴകളുടെയും മീനച്ചലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവില്‍ എന്നിവയുടെ ജലനിരപ്പും ദിനംപ്രതി താഴുന്നു.

കോഴിക്കോട് ജില്ലയില്‍ പൂനൂര്‍ പുഴയിലും ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ജലനിരപ്പ് താഴ്ന്നെങ്കിലും നിലവില്‍ ശുദ്ധജലവിതരണത്തെ ബാധിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top