മായാനദിക്കും മറഡോണയ്ക്കും ശേഷം നടന് ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് തീവണ്ടി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൊബൈലില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ സ്റ്റാറ്റസുകളായും മറ്റും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിക്കൊണ്ടിരിക്കുന്നത്.
ഇതിനെതിരെ രംഗത്തുവന്നിരിക്കുയാണ് ടൊവിനോ തോമസ്. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം എങ്കിലും സിനിമ കാണാനെത്തുവരുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ അത് ഒഴിവാക്കണമെന്ന് ടോവിനോ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
നവാഗതനായ ഫെല്ലിനി ടി.പിയാണ് തീവണ്ടിയുടെ സംവിധാനം. സംയുക്ത മേനോനാണ് നായിക. സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, രാജേഷ് ശര്‍മ, ഷമ്മി തിലകന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;