Football

പിഎസ്ജി സ്ട്രൈക്കര്‍ എംബാപ്പെയ്ക്ക് മത്സരങ്ങളില്‍ നിന്ന് വിലക്ക്

പിഎസ്ജിയുടെ മിന്നും താരം പത്തൊന്‍പതുകാരനായ കൈലിന്‍ എംബാപ്പെയ്ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. നിമസിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ എതിര്‍താരത്തെ തള്ളിയിട്ടതിനാണ് റഫറി എംബാപ്പെയ്ക്ക് ചുവപ്പ് കാര്ഡ് നല്‍കിയത്. പിഎസ്ജിയുടെ അവസാന ലീഗ് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു എതിര്‍ താരത്തിനെതിരെ എംബാപ്പെ രൂക്ഷമായി പ്രതികരിച്ചത്.

നിമസ് താരം സവനിയറിന്റെ ഫൗളില്‍ നിലത്ത് വീണ എംബാപ്പെ ചാടിയെഴുന്നേറ്റതിന് ശേഷം ഫൗള്‍ ചെയ്ത താരത്തെ പിടിച്ച് തള്ളുകയായിരുന്നു. എംബാപ്പെയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിമസ് താരം നിലത്തേക്ക് വീണു. ഇതെല്ലാം കണ്ട് നിന്നിരുന്ന റഫറി ഉടന്‍ തന്നെ റെഡ് കാര്‍ഡെടുത്ത് എംബാപ്പെയെ പുറത്തേക്ക് അയച്ചു. വിലക്കിനെത്തുടര്‍ന്ന്, സെന്റ് എറ്റിനിന്‍, റെനസ്, റീംസ് എന്നിവര്‍ക്കെതിരെയുള്ള മൂന്ന് മത്സരങ്ങള്‍ എംബാപ്പെയ്ക്ക് നഷ്ടമാകും.

റഷ്യന്‍ മണ്ണില്‍ നി്ന്നും ലോകകപ്പ് ഫ്രാന്‍സിലെത്തിച്ചതില്‍ നിര്‍ണായക സ്ഥാനമുണ്ട് ഈ പത്തൊമ്പതുകാരന്. വേള്‍ഡ് കപ്പിലെ മിന്നും പ്രകടനം കാഴ്ച്ച വച്ച എംബാപ്പെ റയലിനെ തഴഞ്ഞാണ് പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാല്‍ പിഎസ്ജിയുടെ കരുത്തുറ്റ താരമായി വളരേണ്ട എംബാപ്പെയില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടായതില്‍ ടീം മാനേജ്‌മെന്റ് അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top