Business

വിപണി മുന്നേറി

പുതിയ പ്രതീക്ഷ ഉണര്‍ത്തി ഓഹരി വിപണി ഇന്ന് നേട്ടത്തിലായിരുന്നു വ്യാപാരമവസാനിപ്പിച്ചത്. എനര്‍ജി ഫാര്‍മ്മ ഓഹരികളുടെ മുന്നേറ്റത്തിലാണ് വിപണി മുന്നേറിയത്.

സെന്‍സെക്‌സ് 224 പോയിന്റ് വര്‍ധിച്ച് 38,242 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 59 പോയിന്റ് ഉയര്‍ന്ന് 11,536 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

യുഎസ് ചൈന വ്യാപാരകരാര്‍ സംഘര്‍ഷം ഏഷ്യ ഉള്‍പ്പടെയുളള വിപണികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയിലെ മുന്നേറ്റം നിക്ഷേപകരില്‍ ആശ്വാസകരമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സിപ്ല, കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ്മ, ലൂപിന്‍ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്.

വിപണിയുടെ മുന്നേറ്റത്തിന് കരുത്തായത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില വര്‍ധനവാണ്.

ഇതിനു പുറമെ ഫാര്‍മ്മ ഓഹരികളുടെ പിന്തുണയും വിപണിക്ക് നേട്ടമായി. നിഫ്റ്റി ഫാര്‍മ്മ സൂചിക 2.7 ശതമാനം ഉയര്‍ന്നു. അരബിന്ദോ ഫാര്‍മ്മയുടെ ഓഹരിവിലയില്‍ 5 ശതമാനം വര്‍ധനവുണ്ടായത് ശ്രദ്ധേയമായി.

ഡോളറുമായുളള രൂപയുടെ വിനിമയ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍ എത്തിയത് നിക്ഷേപകരില്‍ കടുത്ത ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. രൂപ 72 എന്ന നിലയില്‍ എത്തിയത് വിപണിയെ വരും നാളുകളില്‍ പ്രതികൂലമായി ബാധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top