Latest News

ആഞ്ഞടിച്ച് ‘ജെബി’ : ജപ്പാനില്‍ 7 പേര്‍ മരിച്ചു

ജപ്പാനില്‍ കനത്ത നാശം വിതച്ച് ജെബി കൊടുങ്കാറ്റ് വീശി. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ്, സര്‍വ്വനാശം വിതച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഷിക്കോക്കു ദ്വീപിലാണ് ‘ജെബി’ ആഞ്ഞടിച്ച് തുടങ്ങിയത്.

കൊടുങ്കാറ്റില്‍ 170 പേര്‍ക്ക് പരിക്കേറ്റു. 7 പേര്‍ മരിച്ചു. വൈദ്യുതി വാര്‍ത്താവിനിമയബന്ധങ്ങള്‍ ജപ്പാനില്‍ പലയിടത്തും താറുമാറായി.

പ്രളയത്തില്‍ മുങ്ങിയ ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളം

ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിനടിലായി. മുഴുവന്‍ വിമാനസര്‍വീസുകളും റദ്ദാക്കി. കാന്‍സായി, നഗോയോ എന്നീ വിമാനത്താവളത്തില്‍ നിന്നുള്ള എണ്ണൂറോളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ജെബിയേക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞത് മൂലം 10 ലക്ഷത്തോളം പേരെ നേരത്തെ തന്നെ
മാറ്റി പാര്‍പ്പിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളെ ശാസ്ത്രീയമായി അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ജപ്പാന്‍ മുന്‍പന്തിയിലാണ്. പ്രകൃതി ദുരന്തങ്ങള്‍ എങ്ങനെ നേരിടണമെന്ന് ജപ്പാന്‍ക്കാര്‍ക്ക് വിദഗ്ദ്ധപരിശീലനവും ലഭിച്ചിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന് കേരളത്തിന് ജപ്പാനില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top