ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപ 16 പൈസ നഷ്ടത്തില്‍ 71.37 രൂപ എന്ന നിലയില്‍ കാലത്ത് കൂപ്പുകുത്തി. രൂപയുടെ റെക്കാര്‍ഡ് തകര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിന് ശക്തമായ ഡിമാന്റ് നിലനില്‍ക്കുന്നതാണ് രൂപയുടെ വിലയിടിയാനുളള പ്രധാന കാരണം. ഇതിന് പുറമെ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനയും രൂപയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. ബ്രെന്റ്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 78.05 ഡോളര്‍ എന്ന ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്.
രൂപ റെക്കാര്‍ഡ് വിലയിടിവില്‍
By
September 4, 2018 10:31 am