Automotive

ഇന്നോവയ്ക്ക് വെല്ലുവിളിയായി മഹീന്ദ്രയുടെ ‘സ്രാവ്’

സ്പാനിഷില്‍ സ്രാവ് എന്നര്‍ത്ഥം വരുന്ന ‘മരാസോ’ എന്നാണ് മഹീന്ദ്രയുടെ പുതിയ എസ്‌യുവിയുടെ പേര്. പേര് പോലെ തന്നെ വാഹനലോകത്തെ കരുത്തന്‍മാര്‍ക്ക് മരാസോ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച. ചീറ്റപ്പുലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട എക്‌സ്യുവി 500 ന്റെ ഡിസൈനര്‍ രാംകൃപ ആനന്ദന്‍ തന്നെയാണ് മരാസോ രൂപസൃഷ്ടിക്ക് പിന്നില്‍. എസ്യുവി കാറ്റഗറിയില്‍ ഇന്ത്യന്‍ നിരത്തുകള്‍ വാഴുന്ന ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്‌സ തുടങ്ങിയ വാഹനങ്ങളാണ് മരാസോയുടെ മുഖ്യ എതിരാളികള്‍.

മരാസോ നിരത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമെ അവശേഷിക്കുന്നുളളു. ബുക്കിംഗ് ആരംഭിച്ച മരാസോയുടെ നാല് വകഭേദങ്ങളാണ് പുറത്തിറങ്ങുക. എം2, എം4, എം6, എം8 എന്നിവയാണ് വ്യത്യസ്ത ഫീച്ചറുകളുമായെത്തുന്ന നാല് മോഡലുകള്‍.

സ്രാവിന്റെ പല്ലുകളാണ് മരാസോയുടെ ഗ്രില്ലുകളില്‍ തെളിഞ്ഞുകാണുന്നത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച വാഹനം മഹീന്ദ്രയുടെ മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ വലിയ വാഹനമാണ്. എക്‌സ്യുവി 500, കെയുവി 100 എന്നിവയാണ് മറ്റ് വാഹനങ്ങള്‍

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 121 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവിലുളള മഹീന്ദ്ര വാഹനങ്ങളെ നിലനിര്‍ത്തിക്കൊണ്ടാണ് മരാസോയെ കമ്പനി വിപണിയിലിറക്കുന്നത് എന്നതാണ് മറ്റൊരു പ്രധന പ്രത്യേകത. മരാസോയിലൂടെ മറ്റൊരു സെഗ്മെന്റ് തന്നെ മഹീന്ദ്ര ലക്ഷ്യമിടുകയാണെന്നാണ് വാഹന ലോകത്തെ നിരീക്ഷകരുടെ വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top