സംസ്ഥാനത്ത് പാചകവാതക വില വര്‍ധിച്ചു. സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ ഉയര്‍ന്ന് 812.50 രൂപ ആയി. സബ്സിഡി തുക 279-ല്‍ നിന്നും 308 ആക്കിയതിനാല്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ഉപഭോക്താക്കള്‍ ഒരു രൂപ മാത്രം കൂടുതല്‍ നല്കിയാല് മതി.
വാണിജ്യ സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് 47.50 രൂപ കൂടി 1410.50 രൂപയായിട്ടുണ്ട്. അഞ്ച് കിലോ സിലിണ്ടറുകള്‍ക്ക് 15 രൂപ കൂടി 394 രൂപയായി വര്‍ധിപ്പിച്ചു.