നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റ് പ്രതികളും നല്കിയ കേസ് പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി അടുത്തമാസം 17ലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട് 35ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപ് വാദിച്ചത്. ഇതിന് മുമ്പ് ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന് കൈമാറിയിരുന്നു.