Kerala

നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ മോഡി സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്.

15.41 ലക്ഷം കോടിയുടെ 1000, 500 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് മോഡി ഗവണ്‍മെന്റ് നിരോധിച്ചത്. ഇതില്‍ 15.31 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തിയതായാണ് ആര്‍ബിഐയുടെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. പതിനായിരംകോടിയുടെ നോട്ടുകള്‍ മാത്രമാണ് തിരികെയെത്താത്തത്.

നോട്ട് നിരോധനത്തിനുശേഷം 2016-17ല്‍ പുതിയ 500, 2000 നോട്ടുകള്‍ അച്ചടിക്കുന്നതിനായി 7,965 കോടി രൂപയാണ് ചെലവഴിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ രണ്ടിരട്ടിയാണിത്. 2017 ജൂലൈ മുതല്‍ 2018 ജൂണ് വരെ 4,912 കോടി രൂപയാണ് പുതിയ നോട്ടിനായി ചെലവിട്ടത്.

പിന്‍വലിച്ച നോട്ടുകളുടെ കണക്കുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ലെന്നായിരുന്നു ഇതുവരെയുള്ള റിസര്‍വ് ബാങ്കിന്റെ മറുപടി.

കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനം പരാജയമാണെന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്ന കണക്കുകളാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top