Business

നിഫ്റ്റി 11,700 കടന്നു

റെക്കോര്‍ഡില്‍ നിന്നും പുതിയ റെക്കോര്‍ഡിലേക്കാണ് സൂചികകള്‍ ചലിക്കുന്നത്. മുംബൈ വിലസൂചിക 202 പോയിന്റ് വര്‍ധിച്ച് 38,896 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കീഴടക്കി. 46 പോയിന്റ് വര്‍ധനവോടെ 11,738 ലാണ് ക്ലോസ് ചെയ്തത്. ആഗോള വിപണിയിലെ മുന്നേറ്റത്തിന് ചുവട് പിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് വലിയ കുതിപ്പിന് കളമൊരുക്കിയത്. എനര്‍ജി, മെറ്റല്‍, ഫിനാന്‍ഷ്യല്‍ സര്‍വീവസസ്, ഓട്ടോ സ്‌റ്റോക്കുകളാണ് വിപണിയുടെ മുന്നേറ്റത്തിന് പ്രധാനമായും കരുത്തേകിയത്.

കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും വലിയ കുതിപ്പിലായിരുന്നു നിഫ്റ്റി സൂചിക. സെന്‍സെക്‌സ് സൂചികയും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ വിപണിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന അനുകൂല ഘടകങ്ങളായിട്ടുണ്ട്.

രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതി കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുവാന്‍ ഇടയാക്കുന്നുണ്ട്. കയറ്റുമതിയിലൂന്നിയുളള ഐടി കമ്പനികള്‍ക്ക് ഇതൊരനുഗ്രഹമായി മാറിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രമുഖ ഐടി കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ് 0.9 ശതമാനവും ടിവിഎസ് 0.7 ശതമാനവും വില വര്‍ദ്ധിച്ചു. നിഫ്റ്റി ഐടി സൂചിക 0.4 ശതമാനം കൂടിയിട്ടുണ്ട്.

വിപണിയിലെ മുന്നേറ്റത്തില്‍ ആകൃഷ്ടരായി നിരവധി നിക്ഷേപകര്‍ എത്തുന്നുണ്ട്. എന്നാല്‍ ഓരോ മുന്നേറ്റത്തിലും തിരിച്ചടി കൂടിയുണ്ടാകുമെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top