Breaking News

ശ്രീശാന്തിന് വീണ്ടും തിരിച്ചടി; വിദേശത്ത് കളിക്കാനുളള ആവശ്യം സുപ്രീംകോടതി തളളി

ഒത്തുകളി കേസില്‍ പുറത്തായ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിംകോടതി തളളി. വിദേശത്തെങ്കിലും കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി തളളിയത്. ബി.സി.സി.ഐയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേരള ഹൈക്കോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയെങ്കിലും കളിക്കാനുള്ള അനുമതി ബി.സി.സി.ഐ നല്‍കിയിട്ടില്ല. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള ബി.സി.സി.ഐയുടെ അപ്പീലും കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് വിദേശത്തെങ്കിലും കളിക്കാന്‍ അനുമതി നല്‍കണമെന്ന് ശ്രീശാന്ത് സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്. ബിസിസിഐ എന്‍.ഒ.സി നല്‍കാത്ത പക്ഷം ശ്രീശാന്തിന് വിദേശത്ത് പോകാനാകില്ല. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ബിസിസിഐ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top