പ്രളയക്കെടുതിയില്‍ നിന്ന് കാറുകളെ പൂര്‍ണമായി സംരക്ഷിക്കുവാന്‍, വെളളം കയറാത്ത ഫിലിപ്പിയന്‍സ് നിര്‍മ്മിത ഫ്ളഡ് ഗാര്‍ഡ് കാര്‍ ബാഗ് വിപണിയിലെത്തി. ബാഗിനുളളിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ശേഷം സിബ് ഇട്ട് സൂക്ഷിച്ചാല്‍ എത്ര പ്രളയമായാലും വെളളം കയറില്ല. വെളളപ്പൊക്കത്തില്‍ കാര്‍ ഒഴുകി നടക്കാതിരിക്കാന്‍ ബാഗിലെ കരുത്തുളള ബെല്‍റ്റുമായി ബന്ധിപ്പിക്കാനുളള സംവിധാനവുമുണ്ട്.
ചെറുതും വലുതുമായ കാറുകള്‍ക്ക് ഉപയോഗിക്കാവുന്ന രണ്ട് സൈസുകളില്‍ ഫ്ളഡ് കാര്‍ ബാഗ് ലഭ്യമാണ്. ഇതിന്റെ വില 580 ഡോളറാണ്. അതായത് 40,000 രൂപ വരും. വില കേട്ട് ആരും നെറ്റി ചുളിക്കേണ്ട. വിലയേറിയ കാറുകള്‍ സംരക്ഷിക്കാന്‍ ഇതൊക്കെ മുടക്കിയാല്‍ ഭാവിയില്‍ വന്‍ നഷ്ടം ഒഴിവാക്കാം.