വാരാദ്യ ദിവസമായ തിങ്കളാഴ്ച്ച ഓഹരിവില സൂചികകള്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തി. ആഗോള വിപണിയിലെ നേട്ടങ്ങളും, ബാങ്കിംഗ് ഓഹരികളുടെ മുന്നേറ്റവുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
പബ്ലിക് സെക്ടര്‍ ബാങ്ക് ഓഹരികളുടെ നിഫ്റ്റി സൂചിക 2 ശതമാനത്തോളം വര്‍ദ്ധിച്ചു. ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്നീ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
മുംബൈ വിലസൂചിക 442.23 പോയിന്റ് വര്‍ദ്ധനവോടെ 38,694.11 എന്ന റെക്കോര്‍ഡ് നിലയിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 134 പോയിന്റ് ഉയര്‍ന്ന് 11697.95 ലാണ് ക്ലോസ് ചെയതത്.
ചൈനീസ് വിപണി മുന്നേറിയതോടെ ഏഷ്യന്‍ വിപണിയും ഇന്ന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വച്ചു.
സെന്‍സെക്‌സിലെ മൊത്തം 30 സ്റ്റോക്കുകളില്‍ 29 എണ്ണവും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, യെസ് ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്‌സില്‍ നേട്ടം കൊയ്തത്.