Kerala

ഗവര്‍ണര്‍ മുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ വരെ; സാലറി ചലഞ്ച് ഏറ്റെടുത്ത് ആയിരങ്ങള്‍

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധിപേര്‍. ഗവര്‍ണര്‍ പി.സദാശിവം മുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ വരെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അന്‍വന്‍ സാദത്ത്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും എന്നറിയിച്ചത്.

ആരോഗ്യമന്ത്രി കെകെ ഷൈലജയും മുഴുവന്‍ ഓഫീസ് സ്റ്റാഫുകളും ഒരു മാസത്തെ ശമ്പളം നല്‍കും. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അഡ്വ.ജനറല്‍ സി.പി.സുധാകരപ്രസാദ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ തുടങ്ങി ഗവണ്‍മെന്റ് ജീവനക്കാരായ നല്ലൊരു ശതമാനം ആളുകളും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.

ഇതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് അറിയിച്ചു. ഒപ്പം മുഴുവന്‍ രാജ്യസഭാ അംഗങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയം മൂലം തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വച്ചത്. ശമ്പളം ഒന്നിച്ച് നല്‍കേണ്ടെന്നും ഒരു മാസം നിശ്ചിത തുക വച്ച് 10 മാസം കൊണ്ട് തുക നല്‍കിയാല്‍ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top