Business

വെളളിയാഴ്ച്ച കുതിപ്പിന് കടിഞ്ഞാണ്‍

കുതിപ്പിന് കടിഞ്ഞാണിട്ട് വാരാന്ത്യ ദിവസമായ വെളളിയാഴ്ച്ച വിപണി മാന്ദ്യത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. മുംബൈ വില സൂചിക 84 പോയിന്റ് നഷ്ടത്തില്‍ 38,251 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 25 പോയിന്റ് കുറഞ്ഞ് 11,557ലാണ് ക്ലോസ് ചെയതത്.

ബാങ്കിംഗ് ഓഹരികളുടെ വിലയിടിവാണ് വിപണി ദുര്‍ബലമാകാനുളള പ്രധാന കാരണം. ഇതിനു പുറമെ ആഗോള ഓഹരി വിപണികളുടെ മുരടിപ്പും വിപണിയെ പ്രതികൂലമായി ബാധിച്ചു. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, ടൈറ്റാന്‍ കമ്പനി, അദാനി പോര്‍ട്‌സ് എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ കുറഞ്ഞ പോയിന്റ് വില രേഖപ്പെടുത്തി.ഏകദേശം 1.7 മുതല്‍ 3.7 ശതമാനം വരെ ഈ ഓഹരികള്‍ക്ക് വിലയിടിഞ്ഞു.

എസ്ബിഐ ബാങ്ക് ഓഫ് ബരോഡ, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്ക് നിഫ്റ്റിയില്‍ വില കുറഞ്ഞു. എന്നാല്‍ മെറ്റല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റല്‍ സൂചിക 1.9 ശതമാനം ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 8 ലക്ഷം കോടി കടന്നതോടെ ഓഹരി വിലയില്‍ 0.6 ശതമാനം വര്‍ധനവുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top