Latest News

5 ജി എത്തുന്നു – 2020 ല്‍ സെക്കന്‍ഡില്‍ ഗിഗാബൈറ്റലധികം

കൊച്ചി: രാജ്യം 4ജിയുടെ വേഗമറിയും മുമ്പ് തന്നെ 5ജി സേവനമെത്തുന്നു. രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗം കൂടും. 5ജി സ്‌പെക്ട്രം ലഭ്യമാക്കുന്ന നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തു. സെക്കന്‍ഡില്‍ ഒരു ഗിഗാബൈറ്റിന് മുകളിലായിരിക്കും വേഗം, ഇതിന് പുറമെ ഒന്നിലേറെ ഡിവൈസുകള്‍ (സ്മാര്‍ട്ട് ഫോണ്‍,സ്മാര്‍ട്ട് വാച്ച്, ലാപ്പ്‌ടോപ്പ് തുടങ്ങിയവ) കണക്ട് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.

2020 ഓടെ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാമെന്നാണ് സമിതി ചെയര്‍മാന്‍ പ്രൊഫ. എ.ജെ. പോള്‍രാജ് പറയുന്നത്‌. 5ജി സ്‌പെക്ട്രം സാങ്കേതിക വിദ്യയും അടിസ്ഥാനസൗകര്യവും ഒരുക്കുന്നതിനായി അഞ്ചു വര്‍ഷം കാലാവധിയുള്ള ഒരു സമിതി രൂപവല്‍ക്കരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത് 4ജി സേവനം വളരെ വേഗത്തില്‍ തരംഗമായതോടെ 5ജി യും വിപണി പിടിക്കുമെന്നാണ് കരുതുന്നത്.

2015-16 കാലയളവില്‍ റിലയന്‍സ് ജിയോ സൗജന്യ സേവനവുമായി എത്തിയതോടെയാണ് 4ജി ജനപ്രിയമായത്. ഇതോടെ, 4ജി അധിഷ്ഠിത മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെയും വില്‍പ്പന കൂടി. ഇപ്പോള്‍ നിലവിലുള്ള 4ജി സ്മാര്‍ട്ട് ഫോണുകള്‍ മാറി 5ജി സേവനം ലഭ്യമാകുന്ന ഫോണുകള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നതോടെ ഫോണുകള്‍ മാറ്റി വാങ്ങേണ്ടതായി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top