ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. 100 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗധരി സ്വര്‍ണം സ്വന്തമാക്കി. ഗെയിംസ് റെക്കോര്‍ഡോടെയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതേ വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി അഭിഷേക് ശര്‍മ വെങ്കലം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം ഏഴായി.
പുരുഷ വിഭാഗം തുഴച്ചിലില്‍ ഇന്ത്യയുടെ ദത്തു ബബന്‍ ഭോകാനല ഫൈനലില്‍ പ്രവേശിച്ചു. വനിതാ വിഭാഗം കബഡി ഗ്രൂപ്പ് എ മല്‍സരത്തില്‍ 38-12 എന്ന മികച്ച സ്കോറില്‍ ഇന്ത്യ ശ്രീലങ്കയെ തോല്പിച്ചു. ഗുസ്തിയാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്ന മറ്റൊരു പ്രധാന ഇനം. ഫൈനലില്‍ ജപ്പാന് താരം യൂകി ഇറിയെ 6-2ന് വീഴ്ത്തി ഇരുപത്തിനാലുകാരിയായ ഫൊഗട്ട് ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡല്‍ നേടി. പുരുഷവിഭാഗം ഗുസ്തിയില്‍ ബജ്റംഗ് പൂനിയ ആദ്യ ദിനത്തില്‍ തന്നെ സ്വര്‍ണം നേടിയിരുന്നു.
What were you doing when you were 16?
Saurabh Chaudhary is shattering records, a new Games Record in Final with score of 240.7 pts. Congratulations for the Gold Saurabh, competing against some of the best in the world. India India 🇮🇳🙏🏼 pic.twitter.com/zMg3dv5M5h— Virender Sehwag (@virendersehwag) August 21, 2018