Breaking News

കേരളം നേരിടുന്ന പ്രളയദുരന്തത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഐക്യരാഷ്ട്രസഭ

കേരളം നേരിടുന്ന സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു.

ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യു.എന്‍ വ്യക്തമാക്കി.

സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും ഡുജാറിക്ക് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top