ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എം.ഡി രംഗനാഥന്റെ രാജി കമ്പനി അംഗീരകരിച്ചു. രാജി അംഗീകരിച്ചുവെങ്കിലും അദ്ദേഹം നവബംര്‍ 16 വരെ കമ്പനിയില്‍ തുടരും. 18 വര്‍ഷക്കാലമായി ഇന്‍ഫോസിസില്‍ ജോലി ചെയ്ത താന്‍ പുതിയ മേഖലയിലേക്ക് പോകുന്നതുകൊണ്ടാണ് രാജി വയ്ക്കുന്നതെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര് കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസില്‍ 2015ലാണ് രംഗനാഥന് സിഎഫ്ഒ ആയി ചുമതലയേറ്റത്.