Business

കുതിപ്പും കിതപ്പും വിപണിയുടെ സ്വഭാവം

മാന്ദ്യം പ്രളയമായി പെയ്തിറങ്ങിയാണ് വ്യാഴാഴ്ച ഓഹരി വിപണിയില്‍ വ്യാപാരമവസാനിച്ചത്. മുംബൈ വില സൂചിക 188.44 പോയിന്റ് ഇടിവോടെ 37,663.05 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി 50.05 പോയിന്റ് താഴ്ന്ന് 11,385.05ലാണ് ക്ലോസ് ചെയ്തത്. ആഗോള വിപണിയിലെ മാന്ദ്യവും രൂപയുടെ വിലയിടിവും നമ്മുടെ വിപണിക്ക് തിരിച്ചടിയായി. ഇന്ത്യന്‍ രൂപ ഡോളറുമായുള്ള വിനിമയത്തില്‍ 70.32 രൂപ എന്ന താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയത് നിക്ഷേപകര്‍ നെഞ്ചിടിപ്പോടെയാണ് നോക്കിക്കാണുന്നത്.

കോടാക് ബാങ്ക്, വേദാന്ത, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ സ്റ്റീല്‍, എല്‍ ആന്റ് ടി എന്നീ ഓഹരികളാണ് സെന്‍സെക്‌സില്‍ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത്.

നിഫ്റ്റി സൂചികയുടെ മുന്നേറ്റത്തിന് തടയിട്ടത് കോടക് മഹീന്ദ്രാ ബാങ്ക് ഓഹരിയാണ്. നാല് ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്.

എന്‍എസ്ഇ ബാങ്ക് സൂചിക 0.2 ശതമാനം കുറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ സ്റ്റോക്കുകളായ ഇന്‍ഫോസിസ് , ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്.സി.എല്‍ ടെക്‌നോളജീസ് എന്നീ ഓഹരികള്‍ സൂചികകളുടെ മുന്നേറ്റത്തിന് കരുത്തേകി. നിഫ്റ്റി ഐടി ഇന്‍ഡക്‌സ് 0.5 ശതമാനം ഉയര്‍ന്നു.

കുതിപ്പും കിതപ്പും സമ്മിശ്രമായി മിന്നിത്തെളിയുന്ന ഓഹരിവിപണിയുടെ അടുത്ത കാലത്തെ പ്രകടനം ശ്രദ്ധാപൂര്‍വമാണ് വിപണിവൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top