Kerala

കനത്ത പ്രളയത്തില്‍ ഒറ്റപ്പെട്ട് വയനാടും പാലക്കാടും

ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ ഒറ്റപ്പെട്ട് വയനാട്, പാലക്കാട് ജില്ലകള്‍. വയനാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയാലായിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്ററായി ഉയര്‍ത്തി. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കുറിച്ചാര്‍ മലയിലും മക്കി മലയിലും വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. ജില്ലയില്‍ 148 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനയ്യായിരത്തിലകം പേരാണ് കഴിയുന്നത്.

പാലക്കാട് ജില്ലയിലും മഴ തിമിര്‍ത്തുപെയ്യുകയാണ്.  ആഴ്ചകളായി തുടരുന്ന മഴയില്‍ ജനജീവിതവും വാഹനഗതാഗതവും ദുസ്സഹമായിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയിലെ മിക്ക ഡാമുകളും തുറന്നിരിക്കുകയാണ്. കല്‍പാത്തി, പറളി പുഴകള്‍ കരകവിഞ്ഞൊഴുകിയതോടെ ജനവാസ മേഖലകള്‍ വെള്ളത്തിലായി. ജില്ലയില്‍ 11 ഓളം ദുരിതാശ്വാസ ക്യാംമ്പുകളിലായി 1500 ഓളം പേരാണ് കഴിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top