Breaking News

BREAKING NOW- ചെറുതോണി പട്ടണത്തില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം

ചെറുതോണി പട്ടണത്തില്‍ നിന്ന് മുഴുവന്‍ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന് അധികൃതുടെ നിര്‍ദേശം. മുല്ലപ്പെരിയാര്‍ ഡാം ഇന്ന് പുലര്‍ച്ചെ തുറന്നതോടെ സെക്കന്റില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇത് നഗരത്തില്‍ പ്രളയസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴ ഇപ്പോഴും തുടരുന്നതിനാലാണ് ജനങ്ങളോട് അടിയന്തിരമായി ഒഴിഞ്ഞു പോകണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ ശക്തമാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഡാം കൂടുതല്‍ അളവില്‍ തുറന്നുവിടാനുള്ള അധികൃതരുടെ നീക്കത്തിന് മുന്നോടിയാണ് ജനങ്ങളോട് ഒഴിഞ്ഞു പോകുവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് സൂചനകള്‍.

നിലവില്‍ 142 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ തുറന്നാല്‍ വണ്ടിപ്പെരിയാര്‍ ചപ്പാത്ത് അഴുത വഴി നേരെ ഇടുക്കിയിലേക്കാണ് വെള്ളമെത്തുക. ഇതോടെ ചെറുതോണിയില്‍ നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കേണ്ടി വരും.

ആയിരക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന ചെറുതോണി പട്ടണത്തില്‍ നിന്ന് ഒഴിഞ്ഞ് പോകുന്ന ജനങ്ങളെയത്രയും ഉള്‍ക്കൊള്ളാനുള്ള ദുരിതാശ്വാസ ക്യാമ്പുകളോ പുനരധിവാസ സൗകര്യങ്ങളോ സജ്ജീകരിച്ചിട്ടില്ല എന്നതും ആശങ്കയുണര്‍ത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top