Kerala

കണ്ണൂരില്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ നീന്തല്‍ മത്സരത്തിനിടെയാണ് സംഭവം. ന്യൂമാഹി എം.എം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി റിത്തിഖാണ് ക്ഷേത്ര ചിറയില്‍ മുങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

നീന്തല്‍ മത്സരത്തിനിടെ കുളത്തിന്റെ നടുവിലെത്തിയ റിത്തിഖ് പെട്ടന്ന് മുങ്ങിത്താഴുകയായിരുന്നു. അധ്യാപകരും നാട്ടുകാരും കുളത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. അതേസമയം മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് നീന്തല്‍ മത്സരം സംഘടിപ്പിച്ചതെന്ന് പരാതിയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top