Latest News

യൂട്യൂബില്‍ 15 കോടി വ്യൂവേഴ്‌സ് കടന്ന് 12 കാരിയായ സൂര്യഗായത്രിയുടെ നേട്ടം

ജനപ്രിയഗാനങ്ങള്‍ പാടി യുട്യൂബില്‍ വൈറലാകുന്നത് സ്ഥിരം കാഴ്ചയാണ്. മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ 15 കോടിയോളം പേരാണ് സൂര്യഗായത്രിയുടെ ഗാനങ്ങള്‍ ആസ്വദിച്ചിരിക്കുന്നത്. ഇവിടെ പതിവിലും വ്യത്യസ്തമായി സൂര്യഗായത്രി പാടിയിരിക്കുന്നത് ശ്രുതിമധുരമായ ഭക്തിഗാനങ്ങളാണ്. എം.എസ് സുബ്ബലക്ഷ്മി പാടിയ ജയ ഗണേശ ജയ ഗണേശ എന്നു തുടങ്ങുന്ന ഗാനം സൂര്യഗായത്രി യൂട്യൂബില്‍ പാടിയപ്പോള്‍ കണ്ടത് 1.8 കോടിയോളം പേരാണ്.

വടകരയിലെ പുറമേരി കടത്തനാട്ട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൂര്യഗായത്രിയെന്ന ഗായിക.ഹനുമാന്‍ ചാലീസാ എന്ന സുബ്ബലക്ഷ്മിയുടെ ഹിറ്റ് ഗാനം കണ്ടത് ആറുലക്ഷത്തില്‍ താഴെ പേരാണെങ്കില്‍ അതേ ഗാനം സൂര്യഗായത്രിയുടെ ശബ്ദത്തില്‍ കണ്ടത് 2.4 കോടി പേരും.

 

കൊച്ചു ഗായികമാരെ ഉള്‍പ്പെടുത്തി അയിഗിരി നന്ദിനി പാടിയതും വന്‍ ഹിറ്റായി. കണ്ടത് 3.7 കോടിലധികം പേര്‍.

ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനത്തുമായി മൂന്നൂറോളം ഭജനസന്ധ്യകളാണ് ഈ 12 വയസ്സിനിടയില്‍ സൂര്യഗായത്രി പാടിക്കഴിഞ്ഞു. കൂടാതെ വിദേശത്ത് ദുബായ്, സിംഗപ്പൂര്‍ ദക്ഷിണാഫ്രിക്ക,ട്രിനിഡാഡ് തുടങ്ങിയ രാജ്യങ്ങളിലായി ഇരുപതോളം സൂര്യസംഗീത വേദികളിലും പാടിയിട്ടുണ്ട്.

കുറൈ ഒന്‍ട്രും ഇല്ലൈ കണ്ണാ എന്ന ഗാനം കൃഷ്ണഭക്തരുടെ പ്രിയ ഗാനമായി മാറുമെന്ന തീര്‍ച്ച. ഇതു കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ കണ്ടവര്‍ വേറെയും.

 

സൂര്യഗായത്രിയുടെ അച്ഛന്‍ ബാലചന്ദ്രന്‍ നൃത്ത അധ്യാപകനാണ്. അമ്മ തങ്കമണി ഗായികയും. മലയാളിയായ ഈ അത്ഭുത പ്രതിഭയുടെ കഴിവ് ഇനിയും നമ്മള്‍ കാണാനിരിക്കുന്നേ ഉളളൂ.

കടപ്പാട്,വിവരങ്ങള്‍ : മലയാള മനോരമ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top