Automotive

ലാന്‍ഡ്‌റോവര്‍ വാഴുന്ന ഹിമാലയന്‍ ഗ്രാമം

ഹിമാലയത്തിലെ വിദൂര പ്രദേശമായ ലാന്‍ഡ് ഓഫ് ലാന്‍ഡ് റോവേഴ്‌സ് എന്നറിയപ്പെടുന്ന ഗ്രാമമാണ് ലാന്‍ഡ്‌റോവര്‍ കൊണ്ട് പ്രശസ്തമായിരിക്കുന്നത്. എഴുപതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ലാന്‍ഡ്‌റോവര്‍ പുറത്തിറക്കിയ വിഡിയോയിലാണ് ഈ ഗ്രാമത്തെപ്പറ്റി പറയുന്നത്. നഗരത്തില്‍ നിന്നും ദൂരെ മാറി ഹിമാലത്തിലെ മലമുകളിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കല്ലുകളും കുഴികളും നിറഞ്ഞ കയറ്റവും, ചെങ്കുത്തായ ഇറക്കങ്ങളുമുളള വഴി താണ്ടി ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ലാന്‍ഡ്‌റോവറാണ്. കണക്കുപ്രകാരം വിന്റേജ് ടൈപ്പ് ലാന്‍ഡ്‌റോവര്‍ 40 എണ്ണം ഉണ്ടിവിടെ. അതും 1957 മുതലുളള മോഡലുകള്‍. അത്യന്തം ദുര്‍ഘടകരമായ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ ലാന്‍ഡ് റോവറിനു മാത്രമെ കഴിയു എന്നും തങ്ങളെ സുരക്ഷിതതമായി ലക്ഷ്യസ്ഥാനത്ത് ഇവിടെ ലാന്‍ഡ് റോവറിന് മാത്രമെ കഴിയു എന്ന് ഇവിടത്തുകാര്‍ പറയുന്നു. ഈ വഴിയിലൂടെ ഭയമില്ലാതെ സഞ്ചരിക്കണമെങ്കില്‍ ലാന്‍ഡ്‌റോവര്‍ തന്നെ വേണമെന്നും വിഡിയോയില്‍ ഗ്രാമവാസികള്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top