Kerala

കണ്ണൂരില്‍ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടല്‍

ഇരിട്ടി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ടെറിട്ടോറിയല്‍ ആര്‍മി

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയോര മേഖലകളായ കേളകം, കൊട്ടിയൂര്‍, ആറളം, ഉളിക്കല്‍, മാങ്ങോട് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടി.

കേളകം പഞ്ചായത്തിലെ പൊയ്യമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചോളം ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കൊട്ടിയൂര്‍-മാനന്തവാടി പാല്‍ചുരം റോഡ്, ഇരിട്ടി-വീരാജ്‌പേട്ട റോഡ് എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ കഴിഞ്ഞ ദിവസം പുനര്‍നിര്‍മിച്ച വളയഞ്ചാല്‍ തൂക്കുപാലം തകര്‍ന്നു. ചപ്പാരപ്പടവ് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെല്ലാം വെള്ളം കയറി. ചപ്പാരപ്പടവ് ടൗണിലും വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയോര മേഖലയിലെ പുഴകളും തോടുകളും കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം സംഭവിച്ചു. ഇരിട്ടി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ടെറിട്ടോറിയല്‍ ആര്‍മി എത്തിയിട്ടുണ്ട്. ജൂണിയര്‍ കമ്മീഷണര്‍ ഓഫീസറും 30 ഓളം പട്ടാളക്കാരുമാണ് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ഇരിട്ടിയില്‍ എത്തിച്ചേര്‍ന്നത്.

കനത്ത മഴയെ തുടര്‍ന്ന് ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top