Breaking News

നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി രണ്ടു നാള്‍

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി രണ്ടു നാള്‍ മാത്രം. മഴക്കെടുതിയെ തുടര്‍ന്ന് മന്ദഗതിയിലായ നെഹ്‌റു ട്രോഫി ജലമേളയ്ക്കായി വിവിധ ഇടങ്ങളില്‍ ചുണ്ടന്‍ വള്ളങ്ങളടക്കം പരിശീലനത്തിലാണ്. നാളെ വൈകിട്ടോടെയാണ് ചുണ്ടനുകളുടെ അവസാനവട്ട പരിശീലന തുഴച്ചില്‍. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ജലമേളയുടെ വിശിഷ്ട സാന്നിദ്ധ്യം. ആകെ 78 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവിധ നിറങ്ങളിലുള്ള ജഴ്‌സികള്‍ അണിഞ്ഞ വോളന്റിയര്‍മാരെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, നീല, കറുപ്പ് നിറങ്ങളിലുള്ള ജഴ്‌സികളിലാകും വോളന്റിയര്‍മാര്‍ അണിയുക. പച്ച വോളന്റിയര്‍മാര്‍- വള്ളംകളി പരിസരത്തെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മഞ്ഞ വോളന്റിയര്‍മാര്‍- കുട്ടികളെയും വനിതകളെയും പരിപാലിക്കും. ചുവപ്പ് വോളന്റിയര്‍മാര്‍- മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവനം ചെയ്യും. നീല വോളന്റിയര്‍മാര്‍- ഭിന്നശേഷിയുള്ളവരുടെ പരിചരണം നിര്‍വഹിക്കും. കറുപ്പ് വോളന്റിയര്‍മാര്‍- എല്ലാവരെയും സഹായിക്കുക എന്നതായിരിക്കും ഇവരുടെ ചുമതല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top