Kerala

രാഷ്ട്രിയ കൊലപാതകങ്ങളെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

രാഷ്ട്രിയകൊലപാതകങ്ങള്‍ നാടിന് ദുഷ്‌പേര് ഉണ്ടാക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അസഹിഷ്ണുത പാടില്ലന്നും രാഷ്ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളനിയമസഭയുടെ വജ്ര ജൂബലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനാധിപത്യത്തിന്റെ ഉത്സവം’ സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി.

ജനാധിപത്യമെന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളുടേതാണ്. കൊലപാതകവും അക്രമവും ജനാധിപത്യത്തിന്റെ ഭാഗമല്ല. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോള്‍ ഇത് കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു. കാസര്‍ഗോഡ് നടന്ന രാഷ്ട്രിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. എംഎല്‍എമാര്‍, മുന്‍ നിയമസഭാ സാമാജികര്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഇനിയുളള രണ്ട് ദിവസങ്ങളില്‍ കൊച്ചിയിലും തൃശൂരുമായാണ് രാഷ്ട്രപതിയുടെ മറ്റ് പരിപാടികള്‍. ഏറ്റവുമൊടുവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top