Latest News

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ് 2396.28 അടിയായി

ഇടുക്കി :ഇടുക്കി ജലസംഭരണിയില്‍ രണ്ടാം ദിവസവും ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ അഞ്ചു മണിക്ക് അണക്കെട്ടില്‍ 2396.34 അടിയായിരുന്നു ജലനിരപ്പ്. തുടര്‍ന്നുളള അഞ്ചു മണിക്കൂറിലും ജലനിരപ്പ് കുറയുകയാണ്. വൈകീട്ട് അഞ്ചിന് 2396.30 അടി താഴ്ന്ന് 2396.28 അടിയിലെത്തുകയായിരുന്നു.

ഡാമിന്റെ പദ്ധതി പ്രദേശത്ത് 3.6 മി.മീ മഴയാണ് അവസാനം രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം 1.43 കോടി യൂണിറ്റിനുള്ള വൈദ്യുതിയും മൂലമറ്റം പവര്‍ ഹൗസില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top