തൃശൂര്‍: ചാവക്കാട് ബസിന് തീ പിടിച്ചു. ചാവക്കാട്, ബ്ലാങ്ങാട് കടപ്പുറം നോളി റോഡില്‍ വച്ചാണ് ബസിന് തീ പിടിച്ചത്. ഞായറാഴ്ച്ച രാത്രി രണ്ടു മണിയോടെയാണ് സംഭവം. ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. തീ പിടിച്ച് കുറഞ്ഞ സമയത്തിനുളളില്‍ ബസ്സ് പൂര്‍ണ്ണമായും കത്തി നശിച്ചു. അതേസമയം ആളപായമുണ്ടായിട്ടില്ല. വാഹനത്തിനുളളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചാവക്കാട് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു
By
August 5, 2018 5:19 pm