കൊട്ടാരക്കരയില്‍ ദുല്ഖര്സല്മാന് പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദുല്‍ഖര്‍. ഇതിനിടെയാണ് അപകടമുണ്ടായത്. ദുല്‍ഖറിനെ കാണാന്‍ വന്‍ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സ്ഥലം ഇടുങ്ങിയതായതിനാലാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവം നടന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു
By
August 4, 2018 3:21 pm