Kerala

ഈ നമ്പര്‍ നിങ്ങളുടെ ഫോണിലുമുണ്ടോ..!

സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ (യു.ഐ.ഡി.എ.ഐ) സഹായ നമ്പര്‍, ഉപഭോക്താക്കളുടെ ഫോണുകളില്‍ തനിയെ വന്നതിനെക്കുറിച്ചുളള വിവാദം ചൂടുപിടിക്കുകയാണ്. ആധാര്‍ സഹായ നമ്പറായ 1800-300-1947 ആണ് ഫോണുകളില്‍ ഉപഭോക്താക്കള്‍ അറിയാതെ കോണ്ടാക്ടില്‍ കടന്നുകൂടിയത്. അതേസമയം ഫോണുകളില്‍ നമ്പര്‍ നല്‍കിയത് ആധാര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമല്ലെന്നും ആന്‍ഡ്രോയിഡ് സോഫ്‌റ്റ്വെയറിലെ പിഴവാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

കോഡിങില്‍ സംഭവിച്ച പിഴവാണ് ആധാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ വരാന്‍ കാരണം. ആന്‍ഡ്രോയിഡ് സെറ്റ്അപ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആയ 112ന് പകരമാണ് ആധാര്‍ സഹായ നമ്പര്‍ കയറിക്കൂടിയത്. 2014 മുതല്‍ രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ ഈ നമ്പര്‍ ഉണ്ടായിരുന്നതായാണ് വിലയിരുത്തല്‍. എന്നാല്‍ അടുത്തിടെയാണ് ഈ നമ്പര്‍ ഫോണിലുളളത് ശ്രദ്ധിക്കപ്പെട്ടത്.

ആധാര്‍ സഹായ നമ്പര്‍ ഫോണിലുളളതുകൊണ്ട് പ്രശ്‌നമില്ലെങ്കിലും ഇതും സുരക്ഷയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉപഭോക്താവ് അറിയാതെ ഫോണില്‍ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എങ്ങനെ വന്നു എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഗിള്‍ വിശദീകരണം നല്‍കിയതോടെ വിവാദം തല്‍ക്കാലത്തേക്ക് കെട്ടടങ്ങിയിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top