പതിനഞ്ചാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് കണ്വെന്ഷന് എറണാകുളം ലേ മെറിഡിയന് ഹോട്ടലില്‍ ഓഗസ്ത് മൂന്നിന് ഉദ്ഘാടനം ചെയ്യും.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ , ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍, ജെം ആന്റ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍, അസോസിയേഷന് ഓഫ് ഗോള്‍ഡ് റിഫൈനേഴ്സ് ആന്റ് മിന്റ്സ്, ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഹാള്‍മാര്‍ക്കിംഗ് സെന്റേര്‍സ് എന്നീ സംഘടനകള്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനം നാളെ വൈകീട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. വാണിജ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി സെന്തില്‍ നാഥന് മുഖ്യാതിഥിയാകും.