2020ല്‍ ഹാര്‍ലി ഡേവിഡ്സണ് പുറത്തിറക്കാനിരിക്കുന്ന പാന്‍ അമേരിക്ക എന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ ഫസ്റ്റ് ലുക്കാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്കുളള ഹാര്‍ലി ഡേവിഡ്സന്റെ വരവ് അതീവ പ്രാധാന്യത്തോടെയാണ് മറ്റ് കമ്പനികള്‍ നോക്കിക്കാണുന്നത്. കെടിഎം, ഹോണ്ട, ബിഎംഡബ്ല്യു തുടങ്ങിയവയുടെ കരുത്തരായ അഡ്വഞ്ചര്‍ ബൈക്കുകളായരിക്കും പാന്‍ അമേരിക്കയുടെ എതിരാളികള്‍.
അതേസമയം പാന്‍ അമേരിക്കയുടെ കൂടുതല്‍ പ്രത്യേകതകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. വി-ട്വിന്‍ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുകയെന്നാണ് സ്ഥിരീകരിക്കാത്ത സൂചനകള്‍.ഇപ്പോള്‍ പുറത്തുവിട്ട മോഡല്‍ പ്രോട്ടോടൈപ്പ് ആയതിനാല്‍ ബൈക്കിന്റെ ഫീച്ചറുകള്‍ വീണ്ടും മാറിയേക്കാം. പാന്‍ അമേരിക്കയെ അവതരിപ്പിച്ചതിനോടനുബന്ധിച്ച് ഒരു ടീസര്‍ വിഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.