സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സൈബര്‍ സെല്ലിന് രൂപംനല്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെക്കുറിച്ചുളള പരാതികളാണ് പരിഗണിക്കുക. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന് തച്ചങ്കേരിയാണ് ഈ സെല്ലിന്റെ ചുമതല.
നോഡല്‍ സൈബര്‍ സെല്ലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും അടുത്തിടെ നടന്ന ഹനാന് സംഭവത്തോടെയാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. സൈബര്‍ ഡോമിന്റെ സേവനങ്ങള്‍ നല്‍കണമെന്ന് ചുമതലക്കാരനായ ഐജി മനോജ് എബ്രഹാമിനോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
155260 എന്ന നമ്പറില്‍ ബന്ധപ്പെട്ടാണ് പരാതികള്‍ അറിയിക്കേണ്ടത്.സൈബര്‍ സെല്ലില്‍ പരാതികള്‍ അന്വേഷിക്കാന്‍ കാലതാമസം വരുന്നുണ്ടെങ്കില്‍ നോഡല്‍ സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം വേഗത്തിലായിരിക്കും. കേന്ദ്രആഭ്യന്ത മന്ത്രാലയത്തിനു കീഴിലായിരിക്കും നോഡല്‍ സൈബര്‍സെല്‍ പ്രവര്‍ത്തിക്കുക.